‘ഉള്ളിനുള്ളില്‍ മഞ്ഞുവീഴും നല്ലകാലം കാണാന്‍…’; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വൈറല്‍ ഡാന്‍സില്‍ താരങ്ങളായി നഴ്സുമാരായ സ്വാതിയും ലിനിഷയും ( വീഡിയോ കാണാം)
കൊയിലാണ്ടി: ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാന്‍ നേരം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സ്വാതി സിസ്റ്ററും ലിനിഷ സിസ്റ്ററും തമാശയെന്നോണം ചെയ്ത ഒരു വീഡിയോ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ” ഉള്ളിനുള്ളില്‍ മഞ്ഞുവീഴും നല്ലകാലം കാണാന്‍ പുള്ളിമാനെ കണ്ണിടാതെ വാ” എന്ന പാട്ടിനൊത്ത് ചുവടുവെക്കുന്ന നഴ്സുമാരെ കയ്യടിയോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്.
എന്തായാലും വീഡിയോ ഇത്രയേറെ സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് തങ്ങളെന്നാണ് സ്വാതി സിസ്റ്ററും ലിനിഷ സിസ്റ്ററും കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ”കഴിഞ്ഞദിവസം ജോലി കഴിഞ്ഞ് ഇറങ്ങവെ വെറുതെ ചെയ്തതാണ് ഈ ഡാന്‍സ് വീഡിയോ. ക്യാമറ സ്റ്റാന്റില്‍വെച്ച് ഞങ്ങള്‍ തന്നെ ഷൂട്ട് ചെയ്യുകയായിരുന്നു. പോകുംവഴി വെറുതെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി പോസ്റ്റു ചെയ്തതാണ്. ആരോടെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് വീഡിയോ വൈറലായത്.’ സ്വാതി പറയുന്നു.
വീഡിയോ കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പങ്കുവെച്ചത്. നല്ല കമന്റുകളുമാണ് വീഡിയോയ്ക്കു താഴെയായി വരുന്നത്. ആശുപത്രിയിലെ സഹപ്രവര്‍ത്തകരും അഭിനന്ദിച്ചെന്ന് സ്വാതി പറയുന്നു. എന്തായാലും വലിയ തയ്യാറെടുപ്പുകളൊന്നുമില്ലാതെ ചെയ്ത വീഡിയോ ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷം ഇരുവരും മറച്ചുവെച്ചില്ല.
കൊല്ലം മന്ദമംഗലം സ്വദേശിയാണ് സ്വാതി. ലിനിഷ കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിയും.
വീഡിയോ കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പങ്കുവെച്ചത്. നല്ല കമന്റുകളുമാണ് വീഡിയോയ്ക്കു താഴെയായി വരുന്നത്. ആശുപത്രിയിലെ സഹപ്രവര്‍ത്തകരും അഭിനന്ദിച്ചെന്ന് സ്വാതി പറയുന്നു. എന്തായാലും വലിയ തയ്യാറെടുപ്പുകളൊന്നുമില്ലാതെ ചെയ്ത വീഡിയോ ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷം ഇരുവരും മറച്ചുവെച്ചില്ല.
കൊല്ലം പിഷാരികാവ് സ്വദേശിയാണ് സ്വാതി. ലിനിഷ കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിയും.