ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നാള്‍വഴികള്‍ അറിയാം; വിയ്യൂര്‍ വായനശാലയുടെ നേതൃത്വത്തില്‍ ചരിത്രോത്സവം


കൊയിലാണ്ടി: വിയ്യൂര്‍ വായനശാലയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നാള്‍വഴികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ചരിത്രോത്സവം കൊയിലാണ്ടി ഗവ: കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: സിജു.കെ.ഡി ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡണ്ട് മോഹനന്‍ നടുവത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. പുളിയഞ്ചേരി യു.പി.സ്‌കൂള്‍ പ്രധാന അധ്യാപിക സുപര്‍ണ ടീച്ചര്‍ ആശംസ അര്‍പ്പിച്ച ചടങ്ങില്‍ സെക്രട്ടറി പി.കെ. ഷൈജു സ്വാഗതവും നിധീഷ് അഗ നന്ദിയും പറഞ്ഞു.

വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വായനക്കൂട്ടങ്ങള്‍ രൂപീകരിച്ചു. അശ്വതി.എം.കെ, വള്ളി നാരായണന്‍ എന്നിവര്‍ കണ്‍വീനര്‍മാരായി കമ്മിറ്റി നിലവില്‍ വന്നു.