ഓട്ടോറിക്ഷകള്‍ക്ക് ഹാള്‍ട്ടിങ് പെര്‍മിറ്റ് അനുവദിക്കാന്‍ ആവശ്യമായ അനുമതി പത്രം നഗരസഭ നല്‍കണം; സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ പയ്യോളി നഗരസഭ ഓഫീസില്‍ പ്രതിഷേധ സമരം


Advertisement

പയ്യോളി: പയ്യോളി ടൗണില്‍ സര്‍വ്വീസ് നടത്താന്‍ ഓട്ടോറിക്ഷകള്‍ക്ക് ഹാള്‍ട്ടിങ്ങ് പെര്‍മിറ്റ് അനുവദിക്കാന്‍ ആവശ്യമായ അനുമതി പത്രം നഗരസഭ നല്‍കണമെന്നാവശ്യപ്പെട്ട് സംയുക്തട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ നഗരസഭ ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി. ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ സെക്രട്ടറി എ.സോമശേഖരന്‍ സമരം ഉദ്ഘാടനം ചെയ്തു.

Advertisement

യു.കെ.പി റഷീദ് അധ്യക്ഷനായി. എസ്.ടി.യു ജില്ലാകമ്മിറ്റി അംഗം കെ.പി.സി.ഷുക്കൂര്‍, ഐന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് എന്‍.എം.മനോജന്‍, എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം സന്തോഷ് കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു. സി.രാജീവന്‍ സ്വാഗതവും ബി.സുബീഷ് നന്ദിയും പറഞ്ഞു.

Advertisement
Advertisement

Summary: The municipality should issue the necessary permit for granting halting permit to auto-rickshaws; Protest strike at Payyoli municipal office