മുന്‍ കേന്ദ്ര മന്ത്രി കെ.വി തോമസിന്റെ ഭാര്യ ഷേർളി തോമസ് അന്തരിച്ചു


കൊച്ചി: ഡൽഹിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച രാത്രിയോടെ മരണം. മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി വരെ തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളിയിൽ സംസ്കാരം നടത്തും.

വടുതല പൂവങ്കേരി വീട്ടിൽ പരേതനായ കേരള പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ബർണാർഡിന്റെയും ജഡ്രൂടിന്റെയും മകളാണ്. മക്കൾ: ബിജു തോമസ് (സീനിയർ ഡയറക്ടർ & ഹെഡ്, മർഷക് ബാങ്ക്, ദുബായ്), രേഖ തോമസ് (ഷേർളീസ് ഡിസ്ട്രിബ്യൂട്ടേഴ്സ് & ഏജന്റ്സ്, പ്രസിഡന്റ്, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, കൊച്ചി യൂണിറ്റ്), ഡോ.ജോ തോമസ് (വാതരോഗ വിദഗ്ദൻ, ആസ്റ്റർ മെഡിസിറ്റി, എറണാകുളം).

മരുമക്കൾ‌: ലക്ഷ്മി പ്രിയദർശിനി (കടവന്ത്ര ചെറുപറമ്പത്ത് കുടുംബാംഗം), ടോണി തമ്പി (ഇടക്കൊച്ചി കളപ്പുരയ്ക്കൽ കുടുംബാംഗം), അന്നു ജോസ് (കടവന്ത്ര മനയത്തറ കുടുംബാംഗം, ശിശു ഹൃദ്രോഗ വിദഗ്ദ, ആസ്റ്റർ മെഡിസിറ്റി, എറണാകുളം).