മുന്‍ എം.പി കെ.പി ഉണ്ണിക്കൃഷ്ണനെ സന്ദര്‍ശിച്ച് ഷാഫി പറമ്പില്‍; വടകരയിലെ മതേതര സമൂഹം കൈവിടില്ലെന്ന് ആശംസ


Advertisement

കോഴിക്കോട്: വിദേശ രാജ്യങ്ങളിലെ ഉജ്ജ്വല സ്വീകരണങ്ങള്‍ക്കുശേഷം തിരിച്ചെത്തിയ വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയും ദീര്‍ഘകാലം വടകരയിലെ എം.പിയുമായിരുന്ന കെ.പി ഉണ്ണികൃഷ്ണനെ സന്ദര്‍ശിച്ചു. പന്നിയങ്കരയിലെ അദ്ദേഹത്തിന്റെ വസതിയായ പത്മാലയത്തില്‍ ആയിരുന്നു സന്ദര്‍ശനം. സ്ഥാനാര്‍ഥിക്ക് കെ.പി.ഉണ്ണികൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു.

Advertisement

രാഷ്ട്രീയമായി ഏറെ ജാഗ്രതയുള്ള മണ്ഡലമാണ് വടകരയെന്നും മികച്ച പൗരബോധമാണ് വോട്ടര്‍മാരെ നയിക്കുന്നതെന്നും കെ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വളരെ ലൈവ് ആയിട്ടുള്ള ഒരു യുവ രാഷ്ട്രീയക്കാരന്‍ മത്സരത്തിന് എത്തിയതില്‍ സന്തോഷമുള്ളവരാണ് അവിടത്തുകാര്‍ എന്നാണ് ഇതിനകം മനസിലായിട്ടുള്ളത്. വടകരയിലെ മതേതര സമൂഹം സ്ഥാനാര്‍ഥിയെ കൈവിടില്ലെന്നും കെ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Advertisement

കോണ്‍ഗ്രസ് ഭാരവാഹികളായ വി.പി ദുല്‍ഖിഫില്‍, പി.കെ ഹബീബ്, കാളക്കണ്ടി ബൈജു, വി.ടി നിഹാല്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

Advertisement