കാലടി സര്‍വ്വകലാശാല പ്രാദേശിക കേന്ദ്രം കൊയിലാണ്ടിയിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്ക്ക് ചരിത്രവിജയം; മുഴുവന്‍ സീറ്റിലും എതിരില്ലാതെ എസ്.എഫ്.ഐ


കൊയിലാണ്ടി: കാലടി സര്‍വ്വകലാശാല പ്രദേശിക കേന്ദ്രം കൊയിലാണ്ടിയിലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഹരിനന്ദ് പി. ചെയര്‍പേഴ്‌സണായും സോന എസ്.ആര്‍ വൈസ് ചെയര്‍പേഴ്‌സണായും തെരഞ്ഞെടുക്കപ്പെട്ടു.

ജനറല്‍ സെക്രട്ടറി: സ്വരൂപ് രാജ്
മാഗസിന്‍ എഡിറ്റര്‍: അശ്വന്ത് പി.എം
ആര്‍ട്‌സ് ക്ലബ് സെക്രട്ടറി: നവരത്‌ന
ലേഡി റിപ്രെസെന്റാറ്റീവ്: ഹൃദ്യ. പി

എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി അനുരാഗ് വിജയികള്‍ക്ക് ഹാരാര്‍പ്പണം നടത്തുകയും അഭിവാദ്യം ചെയ്തു സംസാരിക്കുകയും ചെയ്തു. എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറി ഫര്‍ഹാന്‍ ഫൈസല്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജാന്‍വി കെ സത്യന്‍, അഖില്‍ കീഴരിയൂര്‍, നവതേജ്, രോഹിത്ത് എന്നിവര്‍ പങ്കെടുത്തു.