കയ്യെഴുത്തുകളും ചുവരെഴുത്തുകളും കെ.എസ്.യു നശിപ്പിച്ചെന്ന് ആരോപണം; മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എസ്.എഫ്.ഐയുടെ പ്രതിഷേധം


Advertisement

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി എസ്.എഫ്.ഐയുടെ കയ്യെഴുത്തുകളും ചുവരെഴുതുകളും വ്യാപകമായി നശിപ്പിച്ചതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ കെ.എസ്.യു ആണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

Advertisement

ഇത് ചെയ്തവരെ ഒറ്റപ്പെടുത്തണമെന്നു വിദ്യാര്‍ത്ഥികളോട് എസ്.എഫ്.ഐ ആവിശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ പ്രധിഷേധ പ്രകടനം നടത്തുകയും തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ എസ്.എഫ്.ഐ മേപ്പയ്യൂര്‍ ലോക്കല്‍ കമ്മിറ്റി ഭാരവാഹികളായ അഭിനവ്.എ.കെ, ദേവാനന്ദ് അനൂജ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement