മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരന്‍ അന്തരിച്ചു


Advertisement

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരന്‍ (75) അന്തരിച്ചു. പുലര്‍ച്ചെ നാലരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗവും വീക്ഷണം മാനേജിങ് എഡിറ്ററുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Advertisement

സംസ്കാരം ഇന്ന് വൈകിട്ട് ചാത്തന്നൂരിലെ വീട്ടുവളപ്പിൽ നടക്കും. 11 മണിയോടെ മൃതദേഹം കൊല്ലത്ത് എത്തിക്കും. നേരത്തെ രാജശേഖരന്‍ നിര്‍ദേശിച്ചിരുന്നത് പ്രകാരം പൊതുദര്‍ശനം ഉണ്ടായിരിക്കില്ല.

Advertisement

കൊല്ലം ശാസ്താംകോട്ട ഡിബി കോളജിൽ കേരള വിദ്യാർഥി യൂണിയൻ പ്രവർത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരൻ കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. രാജ്യസഭയിലേക്കും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.

Advertisement

Description: Senior Congress leader Dr. Sooranadu Rajasekharan passes away