ഉള്ളിയേരിയിലെ മുതിർന്ന ബി.ജെ.പി നേതാവ് ചാലിൽ എ.സി.മാധവൻ നമ്പ്യാർ അന്തരിച്ചു


Advertisement

ഉള്ളിയേരി: മുതിർന്ന ബി.ജെ.പി നേതാവ് ചാലിൽ എ.സി.മാധവൻ നമ്പ്യാർ അന്തരിച്ചു. എൺപത് വയസായിരുന്നു.

കക്കഞ്ചേരി എൽ.പി.സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു. വിരമിച്ച ശേഷം അദ്ദേഹം ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം, ബി.ജെ.പി ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ്, ബി.ജെ.പി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിക്കുകയും മരുതൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സെക്രട്ടറി, ഉള്ളിയേരി കമ്യൂണിറ്റി ഹെൽത്ത് സെന്റർ കമ്മിറ്റി അംഗം ക്ഷേത്ര-മഹല്ല് കമ്മറ്റി അംഗം എന്നീ വിവിധ ചുമതലകൾ വഹിച്ചു.

ഭാര്യ: ജലജ.

മക്കൾ: അനൂജ് (സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസ്, കോഴിക്കോട്), ജിഷ (കെ.എസ്.ആർ.ടി.സി, കോഴിക്കോട് ഡിപ്പോ), സൗമ്യ (ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കൊയിലാണ്ടി).

സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് നടക്കും.

Advertisement
Advertisement
Advertisement