മൂടാടിയില്‍ സീതി സാഹിബ് ഹ്യുമാണിറ്റേറിയന്‍ സെന്റര്‍ രൂപീകരിച്ചു; ലക്ഷ്യം പഞ്ചായത്തിലെ വിദ്യാഭ്യാസ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനമെന്ന് ഭാരവാഹികള്‍
നന്തി ബസാര്‍: സീതി സാഹിബിന്റെ പേരില്‍ മൂടാടി പഞ്ചായത്തില്‍ സീതി സാഹിബ് ഹ്യുമാണിറ്റേറിയന്‍ സെന്റര്‍ എന്ന പേരില്‍ സംഘടന നിലവില്‍ വന്നു. മൂടാടി പഞ്ചായത്തിലെ വിദ്യഭ്യാസ, സാസ്‌കാരിക, ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെട്ട് പ്രവര്‍ത്തിക്കുക എന്നതാണ് സംഘടനയുടെ പ്രഥമ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യഭ്യാസ ചര്‍ച്ചകള്‍ സംഘടിപ്പിക്കുക, പഞ്ചായത്തിലെ അശരണരുടെ കണ്ണീര് ഒപ്പാന്‍ പ്രവാസികളടക്കം സ്വമനസുകളുമായി സഹകരിച്ച് അവരുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുകയെന്നതും സംഘടന ലക്ഷ്യമിടുന്നുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
ഭാരവാഹികള്‍:
സംഘടനയുടെ മുഖ്യ രക്ഷാധികാരി: കൊയിലോത്ത് അബൂബക്കര്‍ ഹാജി.
പ്രസിഡണ്ട്: മേയോണ്‍ ഖാദര്‍
ജന: സിക്രട്ടറി: വി.കെ.ഇസ്മായില്‍.
ട്രഷറര്‍: ടി.കെ.നാസര്‍.
സഹ ഭാരവാഹികള്‍:
വൈസ് പ്രസിഡണ്ടുമാര്‍: സി.കെ.സുബൈര്‍, റഷീദ് മണ്ടോളി, വി.കെ.കെ.ഉമ്മര്‍, മൂസ്സ പുളക്കണ്ടി, ഹമീദ് പുളിമുക്ക്.
സെക്രട്ടറിമാര്‍: റാഫി ദാരിമി, മുസ്തഫ അമാന, മൂസ.കെ.പി, സിറാജ് കമ്മടത്തില്‍, ഖലീല്‍ കുനിത്തല.
യോഗം 21 അംഗ ഏക്‌സിക്യുട്ടീവിനെയും തിരഞ്ഞെടുത്തു. പരിപാടി കൊയിലോത്ത് അബൂബക്കര്‍ ഹാജി ഉത്ഘാടനം ചെയ്തു. മേയോണ്‍ ഖാദര്‍ വി.കെ ഇസ്മായില്‍, യു.കെ.ഹമീദ്, ആരിഫ് കൂഞ്ഞൂസ്, മണ്ടോളി റഷീദ്, ടി.കെ നാസര്‍, സി.കെ.സുബൈര്‍ മുസ്തഫ, അമാന കരീം മൊയ്യില്‍, മൂസ്സ പൂളക്കണ്ടി, ഇസ്മായില്‍, കൊവ്വുമ്മല്‍ സജ്‌ന പിരിശത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.