സെക്രട്ടേറിയേറ്റ് മാര്‍ച്ച് അക്രമ കേസ്; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് മാര്‍ച്ച് അക്രമ കേസില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. കന്റോണ്‍മെന്റ് പോലീസ് പത്തനംതിട്ടയിലെ വീട്ടില്‍ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയോടെയാണ് അറസ്റ്റ്നടന്നത്. എന്നാല്‍ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. പോലീസ് സംഘം ഇപ്പോഴും രാഹുലിന്റെ വീട്ടില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
പോലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളുള്‍പ്പെടചെ ചുമത്തി രാഹുല്‍ മാങ്കൂട്ടത്തിലടക്കം കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരെ നേരത്തേ തന്നെ പൊലീസ് കേസെടുത്തിരുന്നു. ആ കേസിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. നേരത്തേ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒന്നാം പ്രതിയാക്കിയും പോലീസ് കേസെടുത്തിരുന്നു.
വീട്ടില്‍ വെച്ച് രാഹുലിനെ ഏറെ നേരം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അന്യായമായി ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിസംബര്‍ ഇരുപതിന് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയത്.