ഷട്ടര്‍ പതിയെ ഉയരുന്നതനുസരിച്ച് കുതിച്ച് ചാടി പാല് പോലെ പതഞ്ഞൊഴുകുന്ന വെള്ളം; കക്കയം അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ തുറക്കുന്ന മനോഹരമായ കാഴ്ച ഇതാ (വീഡിയോ കാണാം)


Advertisement

പേരാമ്പ്ര: നമ്മുടെ നാട്ടില്‍ മഴ ശക്തമാവുകയാണ്. ഇതിന്റെ ഫലമായി അണക്കെട്ടുകളിലും വെള്ളം നിറയുകയാണ്. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള കക്കയം അണക്കെട്ടിന്റെ സംഭരണിയും നിറഞ്ഞിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് കക്കയം അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും തുറന്നത്. ഇന്ന് രാവിലെയാണ് രണ്ടാമത്തെ ഷട്ടര്‍ ഉയര്‍ത്തിയത്. രാവിലെ ഒമ്പതരയോടെയാണ് ഷട്ടര്‍ തുറന്നത്.

Advertisement

ഷട്ടര്‍ തുറന്നതോടെ സെക്കന്റില്‍ 26 ക്യുബിക് മീറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുകിയത്. കുറ്റ്യാടി പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈകീട്ട് ഷട്ടറുകള്‍ 45 സെന്റിമീറ്റര്‍ ഉയര്‍ത്തിയതോടെ ഡാമില്‍ നിന്ന് നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്.

Advertisement

കക്കയം അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ തുറക്കുന്ന മനോഹരമായ ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഷട്ടര്‍ പതിയെ ഉയരുന്നതിനനുസരിച്ച് താഴോട്ട് കുതിച്ച് ചാടുന്ന വെള്ളം പാല് പോലെ പതഞ്ഞൊഴുകുന്ന ദൃശ്യങ്ങള്‍ വായനക്കാര്‍ക്കായി ഇതാ…

Advertisement

വീഡിയോ കാണാം: