സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കര്‍ശന പരിശോധന; കോഴിക്കോടുനിന്നും ആയിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ജില്ലയില്‍ അതീവ ജാഗ്രതയും കര്‍ശന പരിശോധനയും. വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.
വലിയങ്ങാടിയില്‍ സ്റ്റേഷനറിക്കടയില്‍നിന്നും വെള്ളയില്‍ ബീച്ച് പരിസരത്തുള്ള കടയില്‍ നിന്നുമായി ആയിരത്തോളം പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.
ജില്ലയിലെ വിവിധയിടങ്ങളില്‍ ജില്ലാ പോലീസും പ്രകാശന്‍ പി. പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.