പരിശോധന നടന്നത് 25 ഓളം ഇടങ്ങളില്‍; കൊയിലാണ്ടി മേഖലയില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ശുചിത്വ പരിശോധന


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ വിവിധ സ്ഥാപനങ്ങളിലും ഇടങ്ങളിലും ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. നഗരത്തിലെ ശുചിത്വ സംവിധാനങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. ജില്ലാ ഇന്റേണല്‍ വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Advertisement

രാവിലെ ഒമ്പതരയോടെ ആരംഭിച്ച പരിശോധന ഉച്ചവരെ നീണ്ടുനിന്നു. കൊയിലാണ്ടിയിലെ മാര്‍ക്കറ്റും നിരവധി ഹോട്ടലുകളും അടക്കം 25ഓളം ഇടങ്ങളിലാണ് പരിശോധന നടന്നത്. നഗരസഭയുടെ ശുചിത്വ സംവിധാനങ്ങളിലും പരിശോധന നടന്നു.

Advertisement

പരിശോധനയുടെ റിപ്പോര്‍ട്ട് നഗരസഭയ്ക്ക് കൈമാറും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് നഗരസഭയാണ്.

Advertisement