‘തിക്കോടി ബീച്ചില്‍ അടിയന്തരമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം’; തഹിസില്‍ദാരുമായി ചര്‍ച്ച നടത്തി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍


തിക്കോടി: തിക്കോടി ബീച്ചിലെ മരണവുമായി ബന്ധപ്പെട്ട് സുരക്ഷാവീഴ്ച മുന്‍നിര്‍ത്തി സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍, നിയോജകമണ്ഡലം പ്രസിഡണ്ട് തന്‍ഹീര്‍ കൊല്ലം എന്നിവരുടെ നേതൃത്വത്തില്‍ താഹില്‍ദാരുമായ് ചര്‍ച്ച നടത്തി.

തിക്കോടി ഡ്രൈവിംഗ് ബീച്ച് സംബന്ധിച്ച നിലവിലെ സ്ഥിതി ചൂണ്ടിക്കാണിച്ച് കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ കോപ്പി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തഹസില്‍ദാര്‍ കൈമാറി. ബീച്ചില്‍ അടിയന്തരമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും സുരക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ച വരെ നിയമിക്കണമെന്നും ചര്‍ച്ചയിലൂടെ ആവശ്യപ്പെട്ടു.

രാത്രികാലങ്ങളിലും നിരവധി ആളുകള്‍ തിക്കോടി ഡ്രൈവിംഗ് ബീച്ചില്‍ എത്തിപ്പെടാറുണ്ട്. തെരുവിളക്ക് സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വിനോദസഞ്ചാരികള്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ആയതിനാല്‍ അടിയന്തര സൗകര്യങ്ങള്‍ ഒരുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് തഹസില്‍ദാറിനോട് ആവശ്യപ്പെട്ടു.

സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെ ഡ്രൈവിംഗ് ബീച്ച് തുടര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഭരണകര്‍ത്താക്കള്‍ക്കെതിരെ ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ടുപോകുമെന്നും നിയോജക മണ്ഡലം പ്രസിഡണ്ട് തന്‍ഹീര്‍ കൊല്ലം പറഞ്ഞു.
സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശങ്ങള്‍ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അടിയന്തര പരിഹാരം കാണും എന്നും തഹസില്‍ദാര്‍ രേഘാമൂലം ഉറപ്പു നല്‍കി. ചര്‍ച്ചയില്‍ റാഷിദ് മുത്താമ്പി, ഷംനാസ് എന്‍.പി, നിഖില്‍ പെങ്ങോട്ടുകാവ്, നിഖില്‍ കെ.എം എന്നിവര്‍ പങ്കെടുത്തു.