വിയ്യൂരിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ അമരക്കാരൻ ആർ.ടി.മാധവൻ അനുസ്മരണം സംഘടിപ്പിച്ചു


Advertisement

കൊയിലാണ്ടി: വിയ്യൂരിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനും കലാസാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യവുമായിരുന്ന ആർ.ടി.മാധവനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അനുസ്മരിച്ചു. കർഷക കോൺഗ്രസ്സ് ജില്ലാ ഉപാധ്യക്ഷൻ, ബ്ലോക്ക് സെക്രട്ടറി, കൊയിലാണ്ടി മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി, കൊയിലാണ്ടി സർവ്വീസ് ബാങ്ക് ഡയരക്ടർ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ആർ.ടി.മാധവന്റെ 12-ാം അനുസ്മരണ സമ്മേളനം ഡി.സി.സി. ജന. സെക്രട്ടറി വി.പി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

Advertisement

Also Read- ‘മദ്യപാനികളുടെയും ലഹരി സംഘത്തിന്റെ താവളം, മൂന്ന് ദിവസമായി പ്രദേശത്തേക്ക് ആരും വരാറില്ല’; ഊരള്ളൂരിലെ രാജീവന്റെ മരണത്തിൽ ദൂരൂഹതയെന്ന് ആരോപണം

ചടങ്ങിൽ വിനോദ് കുമാർ കല്ലുവെട്ട് കുഴിക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് മുരളി തോറോത്ത്, പി.ടി.ഉമേന്ദ്രൻ, നടേരി ഭാസ്കരൻ, സുനിൽ കുമാർ വിയ്യൂർ, വി.കെ.അശോകൻ, പ്രസന്ന മാണിക്കോത്ത് എന്നിവർ സംസാരിച്ചു.

Advertisement
Advertisement

Summary: RT Madhavan commemoration organized by Congress