കൊയിലാണ്ടിയിൽ ആർ.എസ്.എസ് പഥസഞ്ചലനം


Advertisement

കൊയിലാണ്ടി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ വിജയദശമി ആഘോഷം നടത്തി. സംഘത്തിന്റെ തൊണ്ണൂറ്റി എട്ടാമത് ജന്മദിനം കൂടിയായ ഇന്ന് ആഘോഷമായി പഥസഞ്ചലനവും നടത്തി.

Advertisement

കുറുവങ്ങാട് അക്വഡക്റ്റ് ന് സമീപത്തു നിന്നും ചെങ്ങോട്ട് കാവ് മേൽപ്പാലത്തിന് സമീപത്ത് നിന്നും ആരംഭിച്ച പഥസഞ്ചലനം കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് അടുത്ത് വെച്ച് സംഗമിച്ച് ഒന്നായി കൊയിലാണ്ടി സ്പോർട്സ് കൗണ്സിൽ സ്റ്റേഡിയത്തിൽ സമാപിച്ചു.

Advertisement

തുടർന്ന് നടന്ന പൊതുപരിപാടിയിൽ കേസരി വാരികയുടെ പ്രചാരണ പ്രവർത്തനത്തിന്റെ ഔപചാരിക ഉദ്‌ഘാടനം വടകര ഖണ്ഡ് സംഘചാലക് ജെ. സേതുമാധവനിൽ നിന്നും വരിസംഖ്യ ഏറ്റുവാങ്ങി എ.കെ.ശ്രീധരൻ മാസ്റ്റർ നടത്തി. കോഴിക്കോട് വിഭാഗ് സംഘ ചാലക് എ.കെ.ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

Advertisement

ആർ.എസ്.എസ് അഖില ഭാരതീയ സീമാ ജാഗരൺ മഞ്ച് സംയോജക് എ.ഗോപാലകൃഷ്‌ണൻ മുഖ്യഭാഷണം നടത്തി. പൊതുപരിപാടിയിൽ ജില്ലാ കാര്യാവാഹ് പി.ടി ശ്രീലേഷ് സ്വാഗതവും കെ.സുനിൽ നന്ദിയും പറഞ്ഞു.