പഠിച്ചിറങ്ങിയ കലാലയ മുറ്റത്ത് അവര്‍ വീണ്ടും ഒത്തുകൂടും; ആര്‍.എസ്.എം എസ്.എന്‍.ഡി.പി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഫെബ്രുവരി എട്ടിന്


Advertisement

കൊയിലാണ്ടി: ആര്‍.എസ്എം.എസ് എന്‍.ഡി.പി കോളേജ് കൊയിലാണ്ടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുചേരുന്നു. ‘ മെമ്മോറിയ’ എന്ന പേരില്‍ ഫെബ്രുവരി എട്ടിന് കോളേജില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Advertisement

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ കൊയിലാണ്ടിയിലെ വിദ്യാഭ്യാസ മേഖലയില്‍ മികവുറ്റ സാന്നിധ്യമായി മാറിയ കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് സംഗമം സംഘടിപ്പിക്കുന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളോടൊപ്പം തന്നെ കോളേജിന്റെ ഭാഗമായിരുന്ന അധ്യാപക അനധ്യാപക ജീവനക്കാരും സംഗമത്തിന്റെ ഭാഗമായി മാറുമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ സുജേഷ്, അലൂമിനി അസോസിയേഷന്‍ സെക്രട്ടറി പവിത എന്നിവര്‍ അറിയിച്ചു.

Advertisement
Advertisement

Summary: RSM SNDP College Alumni Meet on February 8