കൊയിലാണ്ടിയിൽ പട്ടാപ്പകൽ മോഷണം; ബേബി ഷോപ്പിൽ നിന്ന് പണം കവർന്നു


Advertisement

കൊയിലാണ്ടി: പട്ടാപ്പകൽ കടയിൽ കയറി പണം കവർന്ന് മോഷ്ടാവ്. കൊയിലാണ്ടി ഇ.എം.എസ് ടൗൺ ഹാൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബേബി ക്ലബിലാണ് മോഷണം നടന്നത്. ഇന്നലെ വെെകുന്നേരം മുന്നുമണിയോടെയാണ് സംഭവം.

Advertisement

കുട്ടികളുടെ ടോയ്സും വസ്ത്രങ്ങളുമെല്ലാം വിൽപ്പന നടത്തുന്ന സ്ഥാപനമാണ് ബേബി ക്ലബ്. സ്ഥാപനത്തിലെ ജീവനക്കാരി പുറത്തുപോയ സമയത്തായിരുന്ന മോഷണം നടന്നത്. കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന ആറായിരത്തോളം രൂപയും രേഖകളും നഷ്ടമായി. സ്ഥാപനത്തിൽ സിസിടിവി ഇല്ലാത്തതിനാൽ മോഷണം നടത്തിയ ആളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Advertisement

മോഷണ വിവരം പോലീസിനെ അറിയിച്ചതായി ഉടമ റുമെെസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. 

Advertisement

Summary: robbery in Koyilandy