കൊയിലാണ്ടിയില്‍ ആര്‍.ജെ.ഡി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു


കൊയിലാണ്ടി: ആര്‍.ജെ.ഡി ഗ്രാമ, മുന്‍സിപ്പാല്‍, കോപ്പറേഷന്‍ പ്രസിഡന്റ്മാര്‍ക്കുള്ള ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നരേന്ദ്ര മോദിയും സംഘപരിവാര്‍ സംഘടനകളും ശ്രമിക്കുന്നത് എന്ന് ആര്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍ പരിപാടിയില്‍ അഭിപ്രായപ്പെട്ടു. തിരത്തെടുപ്പിന്റെ അവസാനഘട്ടത്തില്‍ വര്‍ഗ്ഗീയത വിളിച്ചു പറയുന്ന മോദിയെയാണ് കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ അദ്യക്ഷത വഹിച്ചു. ആര്‍.ജെ.ഡി സംസ്ഥാന ഭാരവാഹികളായ സലിം മടവൂര്‍, എന്‍.കെ വത്സന്‍, കെ. ലോഹ്യ, ഭാസ്‌കരന്‍ കൊഴക്കല്ലൂര്‍, ജെ.എന്‍ പ്രേംഭാസിന്‍, എം.പി ശിവാനന്ദന്‍, ‘ഗണേഷന്‍ കാക്കൂര്‍, ഇ.കെ സജിത്ത് കുമാര്‍, രാമചന്ദ്രന്‍ കുയ്യണ്ടി, ഉമേഷ് അരങ്ങില്‍, എടയത്ത് ശ്രീധരന്‍, എം.കെ സതി, സി. സുജിത്ത് എന്നിവര്‍ സംസാരിച്ചു.

കെ.എം പ്രകാശന്‍ ക്ലാസ് എടുത്തു. ജില്ലാ ഭാരവാഹികളായ പി.പി രാജന്‍, എന്‍. നാരായണ കിടാവ്, എം.പി അജിത, പി.എം നാണു, നിഷാദ് പൊന്നംക്കണ്ടി, ജീജാ ദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.