രണ്ട് ഏക്കറോളം ഭൂമിയില്‍ നെല്‍കൃഷി; കക്കുളം വയലില്‍ ഞാറു നടീല്‍ ഉത്സവം
വിയ്യൂര്‍: മകര കൃഷിയുടെ മുന്നോടിയായി വിയ്യൂര്‍ കക്കുളം വയലില്‍ നെല്‍കൃഷി ആരംഭിച്ചു. ശ്രീ കാര്‍ഷിക സംഘം കൊയിലാണ്ടിയുടെ നേതൃത്വത്തിലാണ് നെല്‍കൃഷി ആരംഭിച്ചത്. ഞാറുനടീല്‍ ഉത്സവം നഗരസഭ വൈസ് ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു.
രണ്ടേക്കറോളം വരുന്ന ഭൂമിയിലാണ് കൃഷി ഒരുക്കുന്നത്. ഉമ നെല്‍കൃഷിയാണ് ഇത്തവണ ഇറക്കിയിരിക്കുന്നത്. ആധുനിക രീതിയിലുള്ള മെഷീനുകള്‍ ഉപയോഗിച്ചാണ് ഞാറു നടുന്നത്.
കൃഷി ശ്രീകാര്‍ഷിക സംഘം സെക്രട്ടറി രാജഗാപാല്‍ സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍മാരായ ലിന്‍സി മരക്കാട്ട് പുറത്ത്, ഷീബ അരീക്കല്‍ ,സുനില്‍ വിയ്യൂര്‍,രാജന്‍ പുളിക്കൂല്‍, കുമാരന്‍, ക്യഷി ശ്രീ ഭാരവാഹികളായ വി.പി ഷിജു ഹരീഷ് പ്രഭാത് തുടങ്ങിയവര്‍ സംബന്ധിച്ചു. കൃഷി ശ്രീ പ്രസിഡന്റ് പ്രമോദ് രാരോത്ത് നന്ദി പറഞ്ഞു.