കൊയിലാണ്ടി ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുൻ സെക്രട്ടറി പി.കെ തങ്കം അന്തരിച്ചു


കൊയിലാണ്ടി: ഗുരുകുലം റോഡ് ശ്രുതി ഹൗസിൽ പി കെ തങ്കം അന്തരിച്ചു. എൺപത്തിയേഴ് വയസ്സായിരുന്നു. കൊയിലാണ്ടി ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ റിട്ട. സെക്രട്ടറിയായിരുന്നു. പരേതനായ രാമു കോട്ടായിയാണ് ഭർത്താവ്.

മക്കൾ: കെ ഹർഷകുമാർ, പി കെ ജോഷി (വൃന്ദാവൻ ട്രേഡേഴ്സ്, കൊയിലാണ്ടി), സന്തോഷ് (സി പി ഐ എം കൊല്ലം ലോക്കൽ കമ്മറ്റിയംഗം). മരുമക്കൾ: ബീന, ഷെറീന, ഷീബ. സഞ്ചയനം ചൊവ്വാഴ്ച നടക്കും.