പേരാമ്പ്രയിൽ വാഹനാപകടം; അത്തോളി സ്വദേശിയായ പതിനേഴുകാരന് ദാരുണാന്ത്യം


അത്തോളി: പേരാമ്പ്രയിലുണ്ടായ വാഹനാപകടത്തിൽ അത്തോളി സ്വദേശിയായി യുവാവിന് ദാരുണാന്ത്യം കോതങ്കൽ കുയ്യാലിൽ മീത്തൽ രാജൻ്റെ മകൻ അബിൻരാജാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പേരാമ്പ്ര കക്കാട് വെച്ചു നടന്ന അപകടത്തിൽ ആയിരുന്നു മരണം സംഭവിച്ചത്.

അബിൻ സഞ്ചരിച്ച ബൈക്ക് വേറെ ഒരു ബൈക്കിന്റെ പിറകിൽ ഇടിച്ചു റോഡിലേക്ക് വീഴുകയും എതിർ ദിശയിൽ വന്ന കാറിൽ ഇടിയ്ക്കുകയുമായിരുന്നു. ഉടനെ തന്നെ യുവാവിനെ സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയി പ്രാഥമിക ചികിത്സ നൽകി. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. അനിതയാണ് അമ്മ. സി.പി.ഐ.എം കെ.ടി.എൽ ബ്രാഞ്ച് അംഗങ്ങളാണ് മാതാപിതാക്കൾ