യുവ കവികളുടെ കവിയരങ്ങ്, ശ്രദ്ധേയമായി പൂക്കാട് നടന്ന കാര്യാവിൽ രാധാകൃഷ്ണന്റെ ‘വലുതായില്ല ചെറുപ്പം’ കവിതാ സമാഹരം പ്രകാശനം


ചേമഞ്ചേരി: കവിയും അധ്യാപകനുമായ കാര്യാവിൽ രാധാകൃഷ്ണന്റെ മൂന്നാമത് കവിതാ സമാഹാരം ‘വലുതായില്ല ചെറുപ്പം’ പ്രകാശനം ചെയ്തു. പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ ചിത്രകാരൻ ആർട്ടിസ്റ്റ് മദനനിൽ നിന്ന് കവിയും പ്രഭാഷകനുമായ ബിജു കാവിൽ ആദ്യപ്രതി ഏറ്റുവാങ്ങി.

ചടങ്ങിൽ കന്മനശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പുതു ഭാവുകത്വം മലയാള കവിതയിൽ എന്ന വിഷയത്തിൽ യു.കെ.രാഘവൻ മാസ്റ്റർ, നിധിൻ, രശ്മി ടി.എൻ. തിരൂർ,അനിൽ കാഞ്ഞിരശ്ശേരി, സുധാകരൻ ചേറൂർ, രോഹിണി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. എൻ.വി. സദാനന്ദൻ സ്വാഗതവും ശശികുമാർ പാലക്കൽ നന്ദിയും പറഞ്ഞു.

പരിപാടിയോധനുബന്ധിച്ച് നടന്ന കവിയരങ്ങിൽ യുവ കവികളായ ബിനേഷ് ചേമഞ്ചേരി, സുരേഷ് പാറപ്പുറം, അനിൽ ചേമഞ്ചേരി, ബിന്ദു ബാബു, വിജു വി. രാഘവ് എന്നിവർ കവിതകൾ അവതരിപ്പിച്ചു. വിനീഷ് കുമാർ രാരിച്ചൻ കണ്ടിയുടെ കവിതാലാപനത്തോടെ ചടങ്ങ് അവസാനിച്ചു. കനത്ത മഴയെത്തും നൂറുകണക്കിന് സാഹിത്യ പ്രേമികൾ ആണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. തുരീയം മീഡിയ പുറത്തിറക്കിയ പുസ്തകം വിതരണം ചെയ്യുന്നത് ആർ കെ പബ്ലിഷിംഗ് ബെഞ്ചറാണ്.

Summary: Releasing of Kariavil Radhakrishnan’s poetry collection ‘Valuthayilla Cheruppam’