പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു; തീരുമാനം വനിതാദിനം പ്രമാണിച്ച്‌


Advertisement

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. വനിതാദിനം പ്രമാണിച്ചാണ് പ്രഖ്യാപനം. ഗാര്‍ഹിക സിലിണ്ടറിന് 100രൂപയാണ് കുറച്ചത്. ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് വില കുറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിലൂടെ അറിയിച്ചു.

Advertisement

ഇന്ന് വനിതാ ദിനത്തില്‍ എല്‍പിജി സിലിണ്ടര്‍ വില 100രൂപ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കും, പ്രത്യേകിച്ച് നമ്മുടെ നാരീ ശക്തിക്ക് ഇത് പ്രയോജനം ചെയ്യും. പാചകവാതക വില കുറയ്ക്കുന്നതിലൂടെ കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഇത് സ്ത്രീകളെ ശാക്തീകരിക്കും എന്നാണ് നരേന്ദ്രമോദി എക്‌സില്‍ കുറിച്ചത്.

Advertisement
Advertisement