ജില്ലാ ഫിഷറീസ് വകുപ്പിന് കീഴില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു; വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: ജില്ലാ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാന്‍ മന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിയ്ക്ക് ജില്ലാതല മോണിറ്ററിംഗീനായുള്ള ജില്ലാ പ്രോഗ്രാം യൂണിറ്റിലേയ്ക്ക് ജില്ലാ പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
40,000 രൂപ വേതന നിരക്കില്‍ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് താത്ക്കാലികമായാണ് നിയമനം. യോഗ്യത : ഫിഷറീസ് സയന്‍സില്‍ ബിരുദാനന്തര ബിരുദം / എം എസ് സി സുവോളജി / എം എസ് സി മറൈന്‍ സയന്‍സ് / എം എസ് സി മറൈന്‍ ബയോളജി / ഫിഷറീസ് എക്കണോമിക്‌സ് / ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്/ഫിഷറീസ് ബിസിനസ് മാനേജ്മന്റ് എന്നിവയിലുള്ള ബിരുദവും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും.
പ്രായപരിധി : 35 വയസ്സ്.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ ഫെബ്രുവരി 26നു വാക്ക് – ഇന്‍ – ഇന്റര്‍വ്യു നടത്തുന്നു. 17/2/2023 ന് നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവര്‍ പങ്കെടുക്കേണ്ടതില്ല. ഫോണ്‍ : 0495 2383780.