‘പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക’; ഐക്യദാര്‍ഡ്യ സദസ്സ് സംഘടിപ്പിച്ച് ആര്‍.വൈ.എഫ്


കോഴിക്കോട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ആര്‍.വൈ.എഫ്.

ആര്‍.വൈ.എഫ്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാവൂര്‍ റോഡ് ജങ്ഷനില്‍ ഐക്യദാര്‍ഢ്യ സദസ്സ്
സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അക്ഷയ് പൂക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് വില്‍സണ്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. റഷീദ് പുളിയഞ്ചേരി, എന്‍.എസ്. രവി, ജ്യോതിഷ് കുമാര്‍, റിന്‍ഷാദ് എന്‍. കെ എന്നിവര്‍ സംസാരിച്ചു.