മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച


 

കൊയിലാണ്ടി: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച. എവിടെയും മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് മറ്റന്നാള്‍ പെരുന്നാളായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ തീരുമാനിച്ചത്.

 

റമദാനിലെ 30 ദിവസത്തെ നോമ്പിന് ശേഷമാണ് വിശ്വാസികള്‍ ഈദുല്‍ഫിത്തര്‍ ആഘോഷിക്കാനൊരുങ്ങുന്നത്. കോവിഡിനെ തുടര്‍ന്ന് നിറം മങ്ങിയ കഴിഞ്ഞ വര്‍ഷങ്ങളിലെ പെരുന്നാളുകളുടെ കുറവ് തീര്‍ത്താണ് ഇത്തവണ വിശ്വാസികള്‍ പെരുന്നാളാഘോഷിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

 

അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ നാളെയാണ് ചെറിയ പെരുന്നാള്‍. റമദാനിലെ 30 ദിനങ്ങളും പൂര്‍ത്തിയാക്കിയാണ് ഗള്‍ഫില്‍ നാളെ പെരുന്നാളെത്തുന്നത്. ഒമാനില്‍ ഇന്ന് റമദാന്‍ 29 പൂര്‍ത്തിയാവുകയേ ഉള്ളൂ. ഇതിനാല്‍ ഇന്ന് മാസപ്പിറവി കണ്ടാല്‍ ഒമാനിലും നാളെയാകും പെരുന്നാള്‍.


എല്ലാ വായനക്കാർക്കും കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ചെറിയ പെരുന്നാൾ ആശംസകൾ….


[bot1]