കീഴരിയൂർ സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് കൊയിലാണ്ടിയിൽ വച്ച് നഷ്ടപ്പെട്ടതായി പരാതി


Advertisement

കൊയിലാണ്ടി: കീഴരിയൂർ സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് കൊയിലാണ്ടിയിൽ വച്ച് നഷ്ടപ്പെട്ടതായി പരാതി. നൊച്ചിയിൽ ധനേഷിന്റെ പേഴ്സാണ് നഷ്ടപ്പെട്ടത്. മാവിൻചുവട് നിന്ന് കുറുവങ്ങാടേക്ക് ബൈക്കിൽ യാത്ര ചെയ്യവെ ഇന്ന് രാവിലെയാണ് പേഴ്സ് നഷ്ടപ്പെട്ടത്.

Advertisement

3000 രൂപ, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് പേഴ്സിൽ ഉണ്ടായിരുന്നത്. പേഴ്സ് കണ്ടുകിട്ടുന്നവർ 9946028945 എന്ന നമ്പറിൽ അറിയിക്കണമെന്ന് ഉടമ അഭ്യർത്ഥിച്ചു.

Advertisement
Advertisement