രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം; കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വായ മൂടി കെട്ടി പ്രതിഷേധിച്ചു


കൊയിലാണ്ടി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയതിനെതിരെ കൊയിലാണ്ടിയിലും പ്രധിഷേധം. കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ മൂടി കെട്ടി പ്രതിഷേധിച്ചു.

മണ്ഡലം പ്രസിഡന്റ് എം. സതീഷ് കുമാര്‍, മഠത്തില്‍ നാണു, രാജേഷ് കീഴരിയൂര്‍, വി.ടി. സുരേന്ദ്രന്‍, കെ.പി. വിനോദ് കുമാര്‍, കെ. സുരേഷ് ബാബു, കേളോത്ത് വത്സരാജ്, പി.വി. സതീശന്‍, ചെറുവക്കാട്ട് രാമന്‍, പി.വി. ആലി, പി.വി. മനോജ്, ശ്രീധരന്‍ നായര്‍ പുഷ്പശ്രീ, തങ്കമണി, കെ തന്‍ഹീര്‍ കൊല്ലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കഴിഞ്ഞ ദിവസം പുറത്ത് വന്ന കോടതി വിധിയെ തുടര്‍ന്നാണ് വയനാട് ലോക്സഭാ അംഗമായ രാഹുല്‍ ഗാന്ധിക്ക് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരിക്കുന്നത്. ലോക്സഭാ സെക്രട്ടേറിയേറ്റിന്റെതായിരുന്നു തീരുമാനം.