ഫിറ്റ്നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധം; സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ സമരത്തിനൊരുങ്ങുന്നു


Advertisement

കോഴിക്കോട്: ഫിറ്റ്നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ സമരത്തിനൊരുങ്ങുന്നു.

ഫിറ്റ്നസ് ടെസ്റ്റിന്റെ തുക 1000 നിന്ന് 13,500 രൂപയാക്കി ഉയർത്തിയിരുന്നു ഇതിനെതിരെ ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു.

Advertisement
Advertisement

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധികത ഈടാക്കുന്നു എന്നതാണ് സ്വകാര്യ ബസ്സുടമകളുടെ പരാതി. ആർ.ടി.ഒ മാർ ഇത് പാലിക്കുന്നില്ലെന്ന് ബസ് ഉടമകൾ പരാതിപ്പെടുന്നു ഇതിൽ പ്രതിഷേധിച്ച് കോടതി അലക്ഷ്യത്തിന് കേസ് നൽകാനും സമരവുമായി മുന്നോട്ടുപോകാനുമാണ് ബസ്സുടമകളുടെ തീരുമാനം.

Advertisement