ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ.അംബേദ്‍കറെ പരസ്യമായി അപമാനിച്ച ആർ.എസ്.എസ് നേതാവിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധം


കൊയിലാണ്ടി: ഇന്ത്യൻ ഭരണഘടനയുടെ മുഖ്യശിൽപ്പിയും അടിസ്ഥാന വർഗ ജനതയുടെ നവോത്ഥാന നായകനുമായ ഡോ. ബി.ആർ.അംബേദ്കറെ പരസ്യമായി അപമാനിച്ച ആർ.എസ്.എസ് നേതാവ് ആർ.ബി.വി.എസ്.മണിയനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധം. കേരള പട്ടിക വിഭാഗ സമാജം പ്രവർത്തകരാണ് പ്രതിഷേധിച്ചത്.

അംബേദ്കറെ അപമാനിച്ച ആർ.ബി.വി.എസ്.മണിയൻ മതഭ്രാന്തനാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം.എം.ശ്രീധരൻ ഉദ്ഘടാനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.കെ.ബാബുരാജ്, ജില്ലാ സെക്രട്ടറി ടി.വി.പവിത്രൻ, വർക്കിങ് പ്രസിഡന്റ് പി.എം.ബി.നടേരി, വനിതാ വിഭാഗം നേതാവ് കെ.സരോജിനി, പി.എം.വിജയൻ, ഉദയൻ പി.ടി, വിശ്വൻ എം.ടി തുടങ്ങിയവർ സംസാരിച്ചു.