ബാലറ്റുപെട്ടി സീല്‍ ചെയ്തില്ലെന്ന് യു.ഡി.എഫ്; നടുവണ്ണൂരില്‍ ഹോം വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം
നടുവണ്ണൂര്‍: നടുവണ്ണൂരില്‍ ഹോം വോട്ടിംഗ് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം. സീല്‍ ചെയ്യാതെയുള്ള ബാലറ്റുപെട്ടിയുമായി വോട്ട് ശേഖരിക്കുന്നതിനെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ എതിര്‍ത്തത്. പ്രതിഷേധത്തെ തുടര്‍ന്ന് വോട്ടുശേഖരണം താത്കാലികമായി നിര്‍ത്തിവെച്ചു.
നാല്, അഞ്ച് ബൂത്തുകളില്‍ സീല്‍ ചെയ്യാത്ത ബാലറ്റ് പെട്ടിയുമായെത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ എആര്‍ഒ തിരിച്ച് വിളിപ്പിച്ചു. യുഡിഎഫ് എആര്‍ഒയ്ക്ക് പരാതി നല്കി.
ഭിന്നശേഖരിക്കാര്ക്കും 85 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീടുകളില്‍ വോട്ടു ചെയ്യാന്‍ ഇത്തവണ സൗകര്യമുണ്ട്. ഇതുപ്രകാരമുള്ള പോസ്റ്റല്‍ വോട്ട് ശേഖരണമാണ് നടുവണ്ണൂരില്‍ നടന്നത്.