കേന്ദ്ര അവഗണനക്കും വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണത്തിനുമെതിരെ പ്രതിഷേധം; സി.പി.എം കാല്‍നട പ്രചരണ ജാഥ ഇന്ന് അണേലയില്‍ സമാപിക്കും


കൊയിലാണ്ടി: കേന്ദ്ര അവഗണനക്കും വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണത്തിനുമെതിരെ കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ പ്രചരാണത്തിനായി നടത്തുന്ന സി.പി.എം കാല്‍നട പ്രചരണ ജാഥ ഇന്ന് അണേലയില്‍ സമാപിക്കും. സമാപന സമ്മേളനം പി.കെ.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും.

രണ്ടാംദിവസത്തെ പര്യടനം അരങ്ങാടത്ത് നിന്നാരംഭിച്ച് ഇ.എം.എസ് കോര്‍ണര്‍, ബീച്ച് സെന്‍ട്രല്‍, മിനി സിവില്‍, ആനക്കുളം, പുളിയഞ്ചേരി, കെ.പി.കെ. സ്റ്റോപ്പ്, നടുവത്തൂര്‍ എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണങ്ങള്‍ക്കുശേഷം കീഴരിയൂര്‍ സെന്ററില്‍ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ടി.വി.നിര്‍മ്മലന്‍ ഉദ്ഘാടനം ചെയ്തു. വി.പി.സദാനന്ദന്‍ അധ്യക്ഷനായി.

ജാഥാ ലീഡര്‍ ടി.കെ.ചന്ദ്രന്‍, ഉപലീഡര്‍ കെ.ഷിജു, പൈലറ്റ് എല്‍.ജി ലിജീഷ്, മാനേജര്‍ പി.ബാബുരാജ്, കാനത്തില്‍ ജമീല എം.എല്‍.എ, വി.എം.ഉണ്ണി, കെ.സത്യന്‍, പി.സത്യന്‍, എ.എം.സുഗതന്‍, ബി.പി.ബബീഷ്, കെ.രവീന്ദ്രന്‍, ആര്‍.കെ.അനില്‍കുമാര്‍, എം.നൗഫല്‍, എ.സി.ബാലകൃഷ്ണന്‍, കെ.കെ.സതീഷ് ബാബു, പി.ചന്ദ്രശേഖരന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

കാളിയത്ത് മുക്ക്, തറമ്മല്‍, പറമ്പത്ത്, അരിക്കുളം മുക്ക്, കുന്നോത്ത് മുക്ക്, നമ്പ്രത്തുകര, എ..ജി.പാലസ്, തെറ്റീക്കുന്ന് നോര്‍ത്ത് എന്നിവിടങ്ങളിലൂടെ വൈകുന്നേരം ആറ് മണിക്കാണ് അണേലയില്‍ ജാഥ സമാപിക്കുക.

Summary: Protest against central neglect and saffronisation of the education sector; The CPM campaign march will conclude today at Anela