‘കുട്ടികള്‍ സീറ്റുകയ്യടക്കുന്നു, മറ്റ് യാത്രകരെ കയറ്റാനാവുന്നില്ല’; കണ്ണൂരിലെ സ്വകാര്യബസ്സുകാര്‍ മിന്നല്‍ പണിമുടക്കില്‍


Advertisement

കണ്ണൂർ: കൺസെഷനുള്ള വിദ്യാർഥികൾ സീറ്റ് കൈയടുക്കുന്നു എന്നാരോപിച്ച് തലശ്ശേരി- കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ്സുകാരുടെ മിന്നല്‍ പണിമുടക്ക്.

Advertisement

രാവിലെ 10 മണിയോടു കൂടി ആരംഭിച്ച പണിമുടക്കില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിപേരാണ് വലഞ്ഞത്.
മുപ്പതിലേറെ കുട്ടികള്‍ ഒരേബസിൽ കയറുന്നു. കുട്ടികളെ നിറച്ചത് കാരണം മറ്റു യാത്രക്കാർക്ക് കയറാൻ പറ്റുന്നില്ല. അത് സാമ്പത്തിക നിലയെ സാരമായി ബാധിക്കുന്നു എന്നാണ് ബസ് തൊഴിലാളികൾ പറയുന്നത്.

Advertisement

വിദ്യാർഥികളെ മഴയത്ത് നിർത്തി എന്നതിന്റെ പേരിൽ തലശ്ശേരിയിൽ വെച്ച് സിഗ്മ എന്ന ബസ് ജീവനക്കാർക്കെതിരെ ഒരാഴ്ച മുമ്പ് കേസെടുത്തിരുന്നു.

Advertisement

ഇതിന്‍റെ പ്രതികാരമായിരിക്കാം ഈ സമരം എന്നാണ് വിദ്യാർഥികളും വിദ്യാർഥി സംഘടനകളും ആരോപിക്കുന്നത്. യൂണിയൻ നേതാക്കളുമായി വൈകുന്നേരത്തോടെ ചർച്ച ഉണ്ടാകുമെന്നാണ് വിവരം.

[mid4