”ഒരു ബോളിന് മുമ്പിലും പതറില്ല, അടിച്ച് തകര്‍ക്കും ഞങ്ങളെന്ന ആവേശത്തോടെ കുട്ടികള്‍” പ്രവേശന ദിനത്തില്‍ കൊല്ലം എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥകള്‍ക്ക് കൂട്ടായി ക്രിക്കറ്റ് താരം രോഹന്‍ എസ്.കുന്നുമ്മല്‍


കൊല്ലം: അക്ഷര ലോകത്തേക്ക് ചുവടുവെച്ചെത്തിയ കുരുന്നുകളെ ആവേശ പൂര്‍വ്വം സ്വീകരിച്ച് പിഷാരികാവ് ദേവസ്വം ബോര്‍ഡിന് കീഴിലെ കൊല്ലം എല്‍.പി സ്‌കൂള്‍. മധുരം നല്‍കി വര്‍ണ്ണത്തൊപ്പികളണിയിച്ചും, ബലൂണുകള്‍ നല്‍കിയുമാണ് സ്‌കൂളിലേക്ക് കുരുന്നുകളെ സ്വീകരിച്ചത്.

പ്രശസ്ത ക്രിക്കറ്റ് താരം രോഹന്‍ എസ്.കുന്നുമ്മല്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ഫക്രുദ്ദീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പിഷാരികാവ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മിഷണര്‍ പ്രമോദ് എന്നിവര്‍ മുഖ്യാതിഥികളായി.

ഇ.എസ്.രാജന്‍, മേപ്പയില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.ചിന്നന്‍ നായര്‍, അജയകുമാര്‍ മീത്തല്‍, പ്രസൂണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക ബിനിത.ആര്‍ സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് എ.പി.സുധീഷ് നന്ദിയും പറഞ്ഞു.