മാലിന്യം നീക്കി പാത സഞ്ചാരയോഗ്യമാക്കി; കൊയിലാണ്ടി റെയില്‍വേ മേല്‍പാലം പരിസരം ശുചീകരിച്ച് പ്രഭാത് റസിഡന്റ്‌സ് അസോസിയേഷന്‍
കൊയിലാണ്ടി: റെയില്‍വേ മേല്‍പാലം പരിസരം ശുചീകരിച്ചു. പ്രഭാത് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ നടത്തിയ ശുചീകരണ പ്രവൃത്തി നഗരസഭ കൗണ്‍സിലര്‍ എ ലളിത ഉദ്ഘാടനം ചെയ്തു.
റെയില്‍വെ മേല്‍പ്പാലത്തോട് ചേര്‍ന്ന് നിര്‍മാണത്തിലെ അപാകത കാരണം യാത്രക്കാര്‍ ഉപയോഗിക്കാതെ കിടക്കുന്ന കോണിപ്പടിയില്‍ കെട്ടിക്കിടന്ന പാഴ് വസ്തുക്കളാണ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. മദ്യക്കുപ്പികള്‍, മയക്കുമരുന്നു കുത്തിവെപ്പിന് ഉപയോഗിച്ച സിറിഞ്ചുകള്‍ ഉള്‍പ്പടെയുള്ളവ ഇവിടെ നിന്നും നീക്കം ചെയ്തു. മേല്‍പാലത്തിനു ചുവട്ടില്‍ കെട്ടിക്കിടന്ന മാലിന്യങ്ങള്‍ ഒഴിവാക്കി അവിടം സഞ്ചാരയോഗ്യമാക്കുകയും ചെയ്തു.
ടി.കെ മോഹനന്‍, സി.കെ ജയദേവന്‍, എം.എം ശ്രീധരന്‍, എസ് തേജ ചന്ദ്രന്‍, കെ.ടി സുമ മോഹനന്‍, അമൂല്ല്യന്‍, മനോജ് എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.