മൂടാടി പട്ടേരിത്താഴെ പ്രഭാകരന്‍ അന്തരിച്ചു


മൂടാടി: മൂടാടി പട്ടേരിത്താഴെ പ്രഭാകരന്‍ ആനക്കുളത്ത് കുറ്റിയത്ത് താഴെ വസതിയില്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

പരേതരായ കുഞ്ഞിക്കണാരന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: പ്രസന്ന. മക്കള്‍: അതുല്യ, അജന്യ. മരുമകന്‍: പ്രശോഭ്. സഹോദരങ്ങള്‍: പവിത്രന്‍, പ്രകാശന്‍, പ്രഭാവതി, പത്മാവതി, റീന. ശവസംസ്‌കാരം നാളെ രാവിലെ 11മണിക്ക് വീട്ടുവളപ്പില്‍ നടക്കും.