ചിങ്ങപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ്; സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു


കൊയിലാണ്ടി: ആര്‍.എസ്.എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസില്‍ സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. കൊയിലാണ്ടി സെഷന്‍സ് കോടതിയാണ് പ്രതി ചേര്‍ക്കപ്പെട്ട മൂന്ന് പേരെ വെറുതെവിട്ടതായി ഇന്ന് ഉത്തരവിട്ടത്.

2018 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. ചിങ്ങപുരത്തെ സി.പി.ഐ.എം ന്റെ കൊടികളും ബാനറുകളും നശിപ്പിച്ചുവെന്നാരോപിച്ച് ആര്‍.എസ് എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്നും കൊലചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് അഞ്ച് സി.പി.ഐ.എം പ്രവര്‍കര്‍ക്കെതിരെ ആര്‍.എസ് എസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കേസ് എടുത്തത്. 308 വകുപ്പ് പ്രകാരം കൊലപാതക ശ്രമത്തിനായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരായ ശ്രീലേഷ്, അനൂപ് എന്നിവരെ കേസ് എടുത്തിരുന്ന സമയത്ത് തന്നെ ഒഴിവാക്കിയിരുന്നു.

ഇതില്‍ പ്രതി ചേര്‍ക്കപ്പെട്ട അഖില്‍ കണ്ണന്‍, ഉണ്ണികൃഷ്ണന്‍, മഹേന്ദ്രന്‍ എന്നിവരെയാണ് രണ്ട് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം വെറുതെ വിട്ടത്. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് വാദിച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളിലായി കൊയിലാണ്ടി സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് വിധി. സി.പി.എം പ്രവര്‍ത്തകര്‍ക്കായി അഡ്വ: ആര്‍.യു വിജയ്കൃഷ്ണനാണ് ഹാജരായത്.

Summary: case-against-cpm-workers-for-allegedly-beating-up-rss-workers-in-chingapuram-the-court-acquitted-the-cpm-workers.