പറവകള്‍ക്കൊരു സ്‌നേഹതീര്‍ത്ഥം; പറവകള്‍ക്ക് കുടിനീരൊരുക്കി പൊയില്‍ക്കാവ് യു.പി സ്‌കൂളിലെ കുട്ടിക്കൂട്ടം


പൊയില്‍ക്കാവ്: കത്തുന്ന വേനലില്‍ മനുഷ്യര്‍ക്ക് മാത്രമല്ല, മിണ്ടാപ്രാണികള്‍ക്കും ദാഹജലം പ്രധാനമാണ്. ഇത് മനസിലാക്ക് പറവകള്‍ക്ക് സ്‌നേഹതീര്‍ത്ഥം ഒരുക്കിയിരിക്കുകയാണ് കുട്ടിക്കൂട്ടം.

‘കരുതി വെക്കാം പറവകള്‍ക്കായ്’ എന്ന സന്ദേശവുമായാണ് പൊയില്‍ക്കാവ് യു.പി സ്‌കൂളിലെ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബിലെ കുട്ടി ചിത്രകാരന്‍മാര്‍ പറവകള്‍ക്ക് കുടിനീരൊരുക്കിയിരിക്കുന്നത്.

സ്‌കൂള്‍ മുറ്റത്തെ മരങ്ങളില്‍ പാത്രങ്ങളില്‍ വെള്ളം നിറച്ച് കെട്ടി താഴ്ത്തിയും തുറസായ സ്ഥലങ്ങളില്‍ പാത്രങ്ങളില്‍ വെള്ളം നിറച്ചുവച്ചുമാണ് സ്‌നേഹ തീര്‍ത്ഥം ഒരുക്കിയിരിക്കുന്നത്.. അടുത്ത ഘട്ടത്തില്‍ ഓരോ കുട്ടിയുടെയും വീട്ടില്‍ ഈ പദ്ധതി നടപ്പിലാക്കലാണ് തീരുമാനമെന്ന് ചിത്രകലാധ്യാപകന്‍ സൂരജ്കുമാര്‍ പറഞ്ഞു.

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണുമാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി സുന്ദര്‍രാജ്, പി.ടി.എ പ്രസിഡണ്ട് വി.കെ. രജിലേഷ് ഹെഡ്മിസ്ട്രസ് ആര്‍. രോഷ്‌നി, സുധീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.