കണ്ണൂരില്‍ പോക്‌സോ കേസില്‍ മദ്രസാ അധ്യാപകനും സീനിയര്‍ വിദ്യാര്‍ഥിയും അറസ്റ്റില്‍; വിദ്യാര്‍ഥി അറസ്റ്റിലായത് കൊയിലാണ്ടിയില്‍ വെച്ച്
കൊയിലാണ്ടി: പോക്‌സോ കേസ് പ്രതിയായ മദ്രസാ സീനിയര്‍ വിദ്യാര്‍ഥി കൊയിലാണ്ടിയില്‍ അറസ്റ്റില്‍. കാസര്‍കോട് ഉപ്പള സ്വദേശി ബിലാലാണ് പിടിയിലായത്.
കണ്ണൂര്‍ പാനൂരില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് ബിലാല്‍ അറസ്റ്റിലായത്. ബിലാലിനു പുറമേ മദ്രസാ അധ്യാപക മട്ടന്നൂര്‍ ചാവശ്ശേരി അബ്ദുല്‍ റഷീദും ഈ കേസില്‍ പ്രതിയാണ്. റഷീദിനെ തലശേരിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ഇരുവരെയും തലശേരി കോടതി റിമാന്‍ഡ് ചെയ്തു.
പന്ത്രണ്ട് വയസിന് താഴെയുള്ള മൂന്ന് ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ നാലു കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്.
കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.