വീടിനകത്തുവെച്ച് സഹോദരിയെ സഹോദരന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന് മൊഴി; താമരശ്ശേരിയില്‍ യുവാവിനെതിരെ പോക്‌സോ കേസ്
താമരശ്ശേരി: സഹോദരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സഹോദരനെതിരെ പോക്‌സോ കേസ്. താമരശ്ശേരിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസാണ് കേസെടുത്തത്.
പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടി ഇക്കാര്യം കൂട്ടുകാരിയോട് പറയുകയും കൂട്ടുകാരി സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ശിശുക്ഷേമസമിതിയെ വിവരം അറിയിച്ചത് പ്രകാരം ഇവര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസിന് റിപ്പോര്‍ട്ട് നല്‍കി.
പെണ്‍കുട്ടിയുടെ മൊഴി എടുത്തതിന് ശേഷമാണ് താമരശ്ശേരി പൊലീസ് മൂത്ത സഹോദരനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. വീടിനകത്തുവെച്ച് പെണ്‍കുട്ടി നിരന്തരം പീഡനത്തിന് ഇരയായി എന്നാണ് പൊലീസിന് ലഭിച്ച വിവരം.