പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശന വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം


Advertisement

കോഴിക്കോട്: സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.http://www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുൻപ് ചെയ്യണം. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് നാലിനാണ് പ്രസിദ്ധീകരിക്കുന്നത്.

Advertisement

ട്രയൽ അലോർട്മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. സാങ്കേതിക തടസ്സം കാരണമാണ് ഇന്നത്തേക്ക് മാറ്റിയത്. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 22 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും.

Advertisement

സി ബി എസ് ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ നീളാൻ കാരണം.

Advertisement

Summary: Plus one trial allotment published