പ്ലസ് വൺ സീറ്റ് പ്രതിസന്ധി: കൊയിലാണ്ടിയിൽ ദേശീയപാത ഉപരോധിച്ച് എം.എസ്.എഫ് പ്രതിഷേധം


കൊയിലാണ്ടി: പ്ലസ് വൺ സീറ്റ് പ്രതിസിന്ധിയിൽ പ്രതിഷേധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്റ്ററെ ഉപരോധിച്ച എം.എസ്.എഫ് നേതാക്കളെ പോലീസ് റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറൽ സെക്രട്ടറി സികെ നജാഫ് അടക്കമുള്ള 14 നേതാക്കളെ റിമാന്റ് ചെ്യതതിലായിരുന്നു പ്രതിഷേധം.

കൊയിലാണ്ടി ടൗണിൽ നടത്തിയ പ്രതിഷേധ സംഗമം എംവെെഎൽ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സമദ് നടേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ശിബിൽ പുറക്കാടിന്റെ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന വിംഗ് കൺവീനർ ആസിഫ് കലാം മുഖ്യ പ്രഭാഷണം നടത്തി. സിഫാദ് ഇല്ലത്ത് സ്വാഗതവും ഫർഹാൻ പൂക്കാട് നന്ദിയും പറഞ്ഞു.

ഫസീഹ് സി, റഫ്ഷാദ് വലിയമങ്ങാട്, സജാദ് പയ്യോളി, നിസാം കൊയിലാണ്ടി, റാഷിദ്‌ വേങ്ങളം, സിനാൻ പയ്യോളി, നബീഹ് കൊയിലാണ്ടി, ജൈസൽ എ. വി. ടി തുടങ്ങിയവർ നേതൃത്വം നൽകി.