അഞ്ച് കോടി രൂപ ചിലവില്‍ പിഷാരികാവിലെ നാലമ്പല നവീകരണം; ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ നാലമ്പല നവീകരണ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്ന ചടങ്ങിൽ ബാബുരാജ് കൊളാറയിൽ നിന്നും പണം സ്വീകരിച്ച് ട്രസ്റ്റി ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഏകദേശം അഞ്ച് കോടി രൂപ ചിലവിലാണ് നാലമ്പലം ചെമ്പടിച്ച് നവീകരിക്കുന്നത്. നാലമ്പല നവീകരണ കമ്മിറ്റി രക്ഷാധികാരികളായ ഇ.എസ് രാജൻ, ഉണ്ണികൃഷ്ണൻ മരളൂർ, കൺവീനർ ടി.കെ രാധാകൃഷ്ണൻ ട്രസ്റ്റിമാരായ ഇളയിടത്ത് വേണുഗോപാൽ, കീഴയിൽ ബാലൻ, പുനത്തിൽ നാരായണൻ കുട്ടിനായർ, സി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, ശ്രീപുത്രൻ തൈക്കണ്ടി, ബാലകൃഷ്ണൻ അരിക്കുളം, രാധാകൃഷ്ണൻ എക്സിക്യൂട്ടീവ് ഓഫിസർ ജഗദീഷ് പ്രസാദ്, കോമത്ത് ശശി, മേൽശാന്തി എൻ.നാരായണൻ മൂസത് തുടങ്ങി നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു. നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.