വിവിധ പരിപാടികളോടെ നവരാത്രി മഹോത്സവം; നവരാത്രി ആഘോഷത്തിന് ഒരുങ്ങി പിഷാരികാവ് ക്ഷേത്രം


Advertisement

കൊയിലാണ്ടി: വിവിധ പരിപാടികളോടെ നവരാത്രി മഹോത്സവം ആഘോഷിക്കാന്‍ ഒരുങ്ങി കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടികളാണ് ഉണ്ടാവുക.

Advertisement

ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി.
ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിക്കുന്നത്.

Advertisement

സംഗീതാരാധന, ഭക്തികീര്‍ത്തനങ്ങള്‍, സംഗീതക്കച്ചേരി, ഭക്തിഗാനമേള തുടങ്ങിയ പരിപാടികളാണ് ഉണ്ടാവുക. നവരാത്രി ആരംഭ ദിവസം മുതല്‍ മഹാനവമി വരെ ദീപാരാധനക്ക് ശേഷം തായമ്പക, കൊമ്പ്പറ്റ്, കുഴല്‍പറ്റ് എന്നീ ക്ഷേത്രകലകളും ഗജവീരന്മാരുടെ അകമ്പടിയോടെ പ്രശസ്തരായ വാദ്യകലാകാരന്മാരുടെ വാദ്യമേളത്തോടെ കാഴ്ച ശീവേലിയും ഉണ്ടാകും.

Advertisement

summary: Pisharikav temple ready for Navratri celebration