ദുബൈയിൽ പിക്കപ് വാനിൽ ട്രെയ്ലർ ഇടിച്ച് അപകടം; കൊയിലാണ്ടി സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു


Advertisement

കൊയിലാണ്ടി:
ദുബൈയിലുണ്ടായ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശി ഉൾപ്പെടെ രണ്ടു മലയാളികൾ മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് മാടാക്കര വാണികപീടികയില്‍ ലത്തീഫ് ആണ് അന്തരിച്ചത്. നല്പത്തിയാറ് വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന തലശ്ശേരി അരയിലകത്തു പുതിയപുര മുഹമ്മദ് അർഷാദും മരിച്ചു.

Advertisement

ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ഷാര്‍ജയിലെ സജയില്‍ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ഇവർ സഞ്ചരിച്ച പിക്കപ് വാനിൽ ട്രെയ്ലർ വന്നിടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
Advertisement

മൃതദേഹം ഷാർജ അൽകാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിക്കുകയാണ്. ഉടനെ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

Advertisement