‘ഫിസിക്‌സ് നോബല്‍ നേടിയ വിഷയം അശാസ്ത്രീയമായ രീതിയില്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം’; നോബേല്‍ ചര്‍ച്ചയാക്കി പയ്യോളി എ.വി. അബ്ദുറഹിമാന്‍ ഹാജി കോളേജിലെ ഫിസിക്‌സ് വിദ്യാര്‍ഥികള്‍


പയ്യോളി: ഫിസിക്‌സ് നോബല്‍ നേടിയ വിഷയം അശാസ്ത്രീയമായ രീതിയില്‍ നാട്ടില്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് ഫിസിക്‌സ് വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിക്‌സ് ടീച്ചേര്‍സ് ഭാരവാഹിയും ആലുവ യു.സി. കോളജ് അധ്യാപകനുമായ ഡോ. കെ. മധു. എ.വി. അബ്ദുറഹിമാന്‍ ഹാജി ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫിസിക്‌സ് അസോസിയേഷന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്വാണ്ടം മെക്കാനിക്‌സിലെ സംഭാവനകള്‍ക്കായിരുന്നു ഇത്തവണത്തെ നോബേല്‍ പുരസ്‌കാരം ലഭിച്ചത്. ഫിസിക്‌സ് അസോസിയേഷന്റെ ഉദ്ഘാടനം മടപ്പളളി ഗവര്‍മെന്റ് കോളജ് മുന്‍ പ്രന്‍സിപ്പാള്‍ ഡോ. പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ സി.കെ. ഹസ്സന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങിന് ഡോ. വിജയന്‍, അഡ്വ. കുഞ്ഞി മെയ്തീന്‍, ഡോ.ആര്‍.കെ. സതീഷ്, അര്‍ജുന്‍മോഹന്‍, സഫീര്‍, ധനീഷ് എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ സെക്രട്ടറി മിസ്ഹബ് സ്വാഗതവും വി. ഹസ്‌ന നന്ദിയും പറഞ്ഞു.