ഏഴ് പഞ്ചായത്തുകളിലെ ജനറല്‍, പട്ടികജാതി വിഭാഗങ്ങളിലെ ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തത് 60 ലക്ഷം രൂപ; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കള്‍ക്ക് പദ്ധതി വിഹിതം കൈമാറി


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 3-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലൈഫ് ഗുണഭോക്താക്കള്‍ക്ക് പദ്ധതി വിഹിതം കൈമാറി. പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ 7 പഞ്ചായത്തുകളിലെ ജനറല്‍ വിഭാഗത്തിലെ ഗുണഭോക്താക്കള്‍ക്ക് 29 ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിലെ ഗുണഭോക്താക്കള്‍ക്ക് 31 ലക്ഷം രൂപയുമാണ് കൈമാറിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു തുക വിതരണം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് രസ പാത്തുമ്മ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സമിതി ചെയര്‍മാന്‍ കെ.സജീവന്‍, അംഗങ്ങളായ കെ.കെ വിനോദന്‍, പി.ടി.അഷറഫ്, പ്രഭാ ശങ്കര്‍, കെ.കെ.ലിസി, ബി.ഡി.ഒ കാദര്‍.പി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബ്ലോക്ക് ക്ഷേമ കാര്യസമിതി ചെയര്‍പേഴ്‌സണ്‍ രജിത.പി.കെ സ്വാഗതവും ജോയിന്റ് ബി.ഡി.ഒ ഷൈലേഷ് നന്ദിയും പറഞ്ഞു.