ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനിടെ പേരാമ്പ്ര സ്വദേശി കുഴഞ്ഞുവീണ് മരിച്ചു


പേരാമ്പ്ര: ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് എത്തിയ മധ്യവയസ്‌ക്കന്‍ കുഴഞ്ഞ് വീണ് മരിച്ചു. കിഴക്കന്‍ പേരാമ്പ്രയിലെ പയറ്റു കാലയില്‍ ബാലകൃഷ്ണന്‍ ആണ് മരിച്ചത്. അറുപത് വയസായിരുന്നു.

ഇന്ന് പുലര്‍ച്ചെ കൂവ്വപൊയിലിലെ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിന് എത്തിയതായിരുന്നു. ബലി കര്‍മ്മങ്ങള്‍ക്കായി വരിയില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീണ അദ്ദേഹത്തെ ഉടന്‍ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പേരാമ്പ ബിഎസ് എന്‍എല്‍ റിട്ട ജീവനക്കാരനാണ്. പരേതരായ കേളപ്പന്റെയും മാതുഅമ്മയുടെയും മകനാണ്. പുഷ്പയാണ് ഭാര്യ. മക്കള്‍: ബബുലേഷ് (ക്ലാര്‍ക്ക് ഫെഡറല്‍ ബേങ്ക് കൂരാച്ചുണ്ട്), ബിലേഷ് (ജനസേവനകേന്ദ്രം കൂത്താളി). മരുമക്കള്‍: മീനു (അത്തോളി), ആതിര (എളമ്പിലാട്). സഹോദരങ്ങള്‍: നാരായണി, തങ്കം, ദേവി.

സംസ്‌കാരം രണ്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.